NEWS

പ്രിയദർശിനി സൗജന്യയാത്ര: പ്രതിദിനം 4.5 ലക്ഷം വനിതാ യാത്രക്കാരുടെ വർധന


തിരുവനന്തപുരം ∙ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം 4.5 ലക്ഷം പേരുടെ വർധനയെന്ന് മന്ത്രി സി.പി.ജോൺ . ജൂൺ 8ന് ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാർ 7.25 ലക്ഷമായിരുന്നെങ്കിൽ ചൊവ്വാഴ്ച ഇത് 11.84 ലക്ഷമായി . ഇതിനു ചെലവായ 2.46 കോടി രൂപ സർക്കാർ കോർപറേഷന് നൽകും. ഇത് കോർപറേഷൻ മുൻപു കണക്കാക്കിയതിന് അടുത്തു നിൽക്കുന്ന തുകയാണ്. ചൊവ്വാഴ്ച ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ 64 % സ്ത്രീകളായിരുന്നുവെന്നത് പദ്ധതി ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണെന്നു മന്ത്രി പറഞ്ഞു. സൗജന്യ യാത്രയുടെ പ്രതികരണം അറിയിക്കാൻ മൊബൈൽ ആപ് ഏർപ്പെടുത്തും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പാഴ്സൽ സർവീസ് പരിഗണിക്കും. ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനം വൈകാതെ നടക്കും.രണ്ട് സിറ്റി ഫാസ്റ്റ് ഓർഡിനറി ആക്കി ഓർഡിനറി സർവീസുകൾ സിറ്റി ഫാസ്റ്റാക്കിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മറിച്ച് 2 സിറ്റി ഫാസ്റ്റ് റൂട്ടുകൾ ഓർഡനറി ആക്കിയിട്ടുണ്ടെന്നും മന്ത്രി 


Source link

Back to top button