NEWS

‘തോൽവിയുടെ കാരണം വെള്ളാപ്പള്ളി ആണെന്ന് വരുത്താൻ എൽഡിഎഫ് നേതാക്കൾ ശ്രമിച്ചു, ആക്രമിച്ചാൽ നേരിടും’


കോട്ടയം ∙ കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ജില്ലയിലെ എല്ലാ യൂണിയൻ ഭാരവാഹികളും അറിയിച്ചു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും മുസ്‌ലിം ലീഗിന്റെ വർഗീയ നിലപാടുകളും തുറന്നു പറഞ്ഞാൽ ആരെയും വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് കേരളത്തിൽ.ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ ആണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയത്. തോൽവിയുടെ കാരണം വെള്ളാപ്പള്ളി ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫിന്റെ ചില നേതാക്കൾ. വെള്ളാപ്പള്ളി നടേശനെതിരായ ഏതു നീക്കത്തെയും അതേ നാണയത്തിൽ നേരിടുമെന്നു ജില്ലയിലെ 8 താലൂക്ക് യൂണിയനുകളിലെ ഭാരവാഹികൾ പറഞ്ഞു.


Source link

Back to top button