AUTO

വാഗൺആർ ബയോഫ്ലെക്സ് പുറത്തിറക്കി മാരുതി; 20 രൂപ കുറഞ്ഞ ഇ85 പെട്രോൾ അടിക്കാം


രാജ്യത്തെ ആദ്യ ഫ്ലെക്സ്‌ഫ്യുവൽ കാർ വാഗൺആർ ബയോഫ്ലെക്സിന്റെ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഉയർന്ന മോഡലായ ഇസഡ്എക്സ് പ്ലസ് മാനുവലിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനത്തിന്റെ എക്സ്‌ഷോറൂം വില 7.24 ലക്ഷം രൂപയാണ്. നിലവിലുള്ള പെട്രോൾ മോഡലിനേക്കാൾ കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പതിപ്പ്. ആദ്യഘട്ടത്തിൽ കൊമേഴ്സ്യൽ മേഖലയിലുള്ളവർക്ക് മാത്രമായാണ് വാഗൺആർ ബയോഫ്ലെക്സ് മാരുതി ലഭ്യമാക്കുന്നത്.വിലയും മാറ്റങ്ങളുംവാഗൺആറിന്റെ ഏറ്റവും ഉയർന്ന മോഡലായ ഇസഡ് എക്സ്‌ പ്ലസ് ZXi+ പെട്രോൾ മാനുവൽ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഫ്ലെക്സ് ഫ്യുവൽ മോഡൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ZXi+ മോഡലിനേക്കാൾ ഏകദേശം 86,000 രൂപയോളമാണ് ബയോഫ്ലെക്സ് പതിപ്പിന് അധികമായി നൽകേണ്ടി വരിക. കൊമേഴ്സ്യൽ വിപണിയിലുള്ള വാഗൺആർ ടൂർ എച്ച്3 (Tour H3) മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ 1.35 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെ ഇതിന് കൂടുതലുണ്ട്. എങ്കിലും ടൂർ എച്ച്3-യിലെ 1.0 ലീറ്റർ എൻജിന് പകരം കരുത്തുറ്റ 1.2 ലീറ്റർ എൻജിനാണ് ബയോഫ്ലെക്സിൽ നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.എന്താണ് ഫ്ലെക്സ് ഫ്യുവൽ കാർ?ഡിസൈനും ഫീച്ചറുകളുംകാഴ്ചയിൽ സാധാരണ വാഗൺആറിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഈ മോഡലിനില്ല. വശങ്ങളിൽ ഫ്ലക്സ് ഫ്ല്യുവൽ എന്ന എഴുത്തും പിന്നിൽ ബയോഫ്യൂവൽ ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. ബ്ലാക്ക്-ബീജ് ഡ്യുവൽ ടോൺ ഇന്റീരിയർ, മീഡിയ കൺട്രോളുകളുള്ള സ്റ്റിയറിങ് വീൽ, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, വയേർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവ വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), റിയർ പാർക്കിങ് സെൻസറുകൾ എന്നിവയും മാരുതി ഉറപ്പാക്കിയിട്ടുണ്ട്.


Source link

Back to top button