NEWS
‘ശാന്തൻ, ഗൗരവക്കാരൻ, കാര്യങ്ങൾ നടപ്പാക്കാൻ കെൽപ്പുള്ളവൻ’; മോദിയെ പുകഴ്ത്തി ട്രംപ്

പാരിസ് ∙ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിലെ ഏവിയാനിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ഒരുമിച്ച് പങ്കെടുത്ത ഉച്ചഭക്ഷണ വേളയിലാണ് ട്രംപിന്റെ ശ്രദ്ധേയമായ പരാമർശം. പ്രധാനമന്ത്രി മോദിയെ ശാന്തനും എന്നാൽ അസാധാരണമായ ആത്മവിശ്വാസമുള്ളയാളുമായാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘‘പ്രധാനമന്ത്രി മോദി ശാന്തനും ഗൗരവക്കാരനും അസാധാരണമായ അത്മവിശ്വാസമുള്ളയാളുമാണ്. അതേസമയം, കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കെൽപ്പുള്ളവനുമാണ് അദ്ദേഹം. എന്നാൽ ഞാൻ അങ്ങനെയല്ല. അദ്ദേഹത്തെ നോക്കൂ’’– എന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടായി ട്രംപ് പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും.
Source link


