NEWS

‘കെഎസ്ആർടിസി സൗജന്യ യാത്ര ഹിറ്റ്; ഉദ്ഘാടന ദിവസം യാത്ര ചെയ്തത് 11.84 ലക്ഷം സ്ത്രീകൾ’


തിരുവനന്തപുരം∙ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രിയദര്‍ശിനി സൗജന്യയാത്രയെ സ്ത്രീകള്‍ ആവേശത്തോടെയാണ് വരവേറ്റതെന്നും ഉദ്ഘാടന ദിനമായ ജൂണ്‍ 15ന് 11.84 ലക്ഷം സ്ത്രീകളാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനി ബസില്‍ യാത്ര ചെയ്തതെന്നും ഗതാഗതമന്ത്രി സി.പി.ജോണ്‍. 2.46 കോടി രൂപയുടെ സീറോ ടിക്കറ്റാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കി രണ്ടാം ദിനത്തില്‍ ആകെ ഓര്‍ഡിനറി ബസില്‍ യാത്ര ചെയ്തത് 18.56 ലക്ഷം പേരാണ്. പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ്, ജൂണ്‍ എട്ടിലെ കണക്കനുസരിച്ച് 14.4 ലക്ഷം യാത്രക്കാരില്‍ 7.25 ലക്ഷമായിരുന്നു സ്ത്രീ യാത്രക്കാര്‍. പദ്ധതി നടപ്പാക്കിയതോടെ ഏതാണ്ട് നാലര ലക്ഷം സ്ത്രീകളാണ് 16ന് കൂടുതല്‍ യാത്ര ചെയ്തതെന്നും ഗതാഗത മന്ത്രി പറഞ്ഞു.


Source link

Back to top button