NEWS
പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

തിരുവനന്തപുരം∙ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍. തൂഫാന് നോഡല്‍ ഓഫിസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാകും. തൃശൂര്‍ റേഞ്ചിലേക്ക് മാറ്റിയ മുന്‍ തിരുവനന്തപുരം കമ്മിഷണര്‍ കെ.കാര്‍ത്തിക്കിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ച ടി.നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജി ആക്കി. നാരായണനും കാര്‍ത്തിക്കും അസൗകര്യം അറിയിച്ചതു പരിഗണിച്ചാണ് മാറ്റം. പാലക്കാട് എസ്പിയായിരുന്ന അജിത് കുമാറിനെ ടെലികോം വിഭാഗം എസ്പിയായി നിയമിച്ചു. എം.പി. മോഹനചന്ദ്രന് നായരാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി.
Source link


