NEWS
സന്ധ്യയായാൽ ആകാശത്തേക്ക് നോക്കിക്കോ! ‘പൂക്കിമാമനും’ കൂട്ടുകാരും അണിനിരക്കുന്ന മാന്ത്രികസംഗമം!

ഇന്ന് പടിഞ്ഞാറൻ സന്ധ്യാമാനം കാണാതെപോയാൽ, ഈ നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ആകാശദൃശ്യങ്ങളിൽ ഒന്നായിരിക്കും നിങ്ങൾക്ക് നഷ്ടമാകുന്നത്. തിളക്കമാർന്ന ചന്ദ്രക്കലയുടെ മുകളിലും താഴെയുമായി സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ ശുക്രനും (Venus) വ്യാഴവും (Jupiter) മനോഹരമായി അണിനിരക്കുന്നത് ഇന്ന് കാണാം. ഇവർക്ക് അല്പം താഴെയായി സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധൻ (Mercury) കൂടി ചേരുന്നതോടെ കാഴ്ചയ്ക്ക് ഒരു മാന്ത്രിക പരിവേഷമുണ്ടാകും.മഴക്കാറില്ലാത്ത മാനത്ത് വെറുംകണ്ണുകൊണ്ടുതന്നെ ഈ “ഗ്രഹ-ചന്ദ്ര-താര” സംഗമം മനോഹരമായി ആസ്വദിക്കാമെന്ന് സുരേന്ദ്രൻ പുന്നശേരി പറയുന്നു. നേരം ഇരുട്ടുന്നതോടെ കാഴ്ച കൂടുതൽ ചേതോഹരമാകും. ഈ സംഗമവേദിയുടെ അല്പം വലതുഭാഗത്തായി നല്ല തിളക്കമുള്ള പൊള്ക്സ്, കാസ്റ്റർ എന്നീ നക്ഷത്രങ്ങളെയും കാണാം. ഈ സമയത്ത് ബുധഗ്രഹം ചക്രവാളത്തോട് താരതമ്യേന അടുത്തായതിനാൽ, പടിഞ്ഞാറൻ ചക്രവാളം തടസ്സമില്ലാതെ നന്നായി കാണാവുന്ന നാട്ടിൻപുറങ്ങളിലായിരിക്കും കൂടുതൽ ഭംഗിയുള്ള കാഴ്ച ലഭിക്കുക. ഒരു സാധാരണ മൊബൈൽ ക്യാമറയിൽ പോലും ഈ ‘പൂക്കിമാമന്റെയും’ കൂട്ടുകാരുടെയും ചിത്രങ്ങൾ പകർത്താനാകും.ലേഖകൻ അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമാണ്
Source link


