NEWS

സ്വർണവില ഇന്നും വീണു; കുതിപ്പിന് തടയിട്ട് ‘പലിശ’, ട്രംപിന്റെ വിശ്വസ്തൻ സ്വർണത്തിന്റെ ‘വില്ലൻ?’, അടുത്ത പ്രവചനം എത്തി


സ്വർണവില തുടർച്ചയായ രണ്ടാംദിവസവും താഴേക്ക്. കേരളത്തിൽ ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 13,850 രൂപയായി. 200 രൂപ താഴ്ന്ന് 1,10,800 രൂപയാണ് പവൻവില. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നതിനാൽ ക്രൂഡോയിൽ വിലയും ഡോളർ സൂചികയും താഴ്ന്നിട്ടുണ്ട്. ഇത് അവസരമാക്കി സ്വർണവില തിങ്കളാഴ്ച കുതിച്ചുകയറിയിരുന്നു. എന്നാൽ‌, രണ്ടാംദിവസം തന്നെ താഴ്ന്നിറങ്ങി. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നതാണ് സ്വർണവിലയുടെ കുതിപ്പിന് തടയിട്ടത്.കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,445 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 265 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 20 രൂപ കുറച്ച് 11,380 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും വില പരിഷ്കരിച്ചില്ല.


Source link

Back to top button