NEWS
സ്വകാര്യ ബസിലും സൗജന്യ യാത്ര വേണം:ബസ് ഓപ്പറേറ്റേഴ്സ്

തൃശൂർ: കെ.എസ്.ആർ.ടി.സിയിലേതു പോലെ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ. ഇന്നലെ തൃശൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പ്രധാന ഉപാധികൾ സർക്കാരിന് മുന്നിൽവച്ചത്. സ്വകാര്യ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനും വ്യവസായത്തിന്റെ നഷ്ടം കുറയ്ക്കാനും സർക്കാർ തയാറാകണം.സർവീസ് നടത്തുന്ന ദൂരം കണക്കാക്കി കിലോമീറ്ററിന് 55 രൂപാ നിരക്കിൽ ബസുടമയ്ക്ക് നൽകിയാൽ ദിവസവരുമാനം സർക്കാരിനെ ഏൽപ്പിക്കാം. കണ്ടക്ടറെയും സർക്കാർ നിയമിക്കണം.മറ്റ് ചെലവുകൾ ബസുടമകൾ വഹിക്കും.ഇങ്ങനെവന്നാൽ 20 ശതമാനത്തിൽ താഴെ മാത്രം ലഭിക്കുന്ന സൗജന്യയാത്ര മുഴുവൻ ബസുകളിലും ലഭിക്കും.
Source link
NEWS


