NEWS

ജനീവയിലേക്ക് ഇസ്രയേൽ ഇല്ല; ഇറാനിൽ നിന്ന് ആരൊക്കെ എത്തും? വൻ സർപ്രൈസ്, ഹോർമുസിൽ ‘പുതു ചരിത്ര’മെഴുതി ഇന്ത്യ


പശ്ചിമേഷ്യയിലെ സംഘർഷം ഒഴിവാക്കുന്നതിന്റെ ആദ്യഘട്ട കരാറിൽ ഇറാനും യുഎസും ഒപ്പുവച്ചെങ്കിലും 60-ദിവസത്തെ വെടിനിർത്തൽ ഉറപ്പാക്കുന്ന അന്തിമ കരാർ‌ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നത് വെള്ളിയാഴ്ച (ജൂൺ 19) സ്വിറ്റ്സർലൻഡിലെ ജനീവയിൽ. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരെ ജനീവയിൽ എത്തിയേക്കും.കരാർ യാഥാർഥ്യമാകുന്നത് ഓഹരി വിപണികളെയും സ്വർണത്തെയും ആവേശത്തിലാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഓഹരി വിപണികൾ ഇന്നലെ വൻ മുന്നേറ്റം നടത്തി. ഇന്ത്യൻ വിപണിയും കുതിച്ചുകയറി. ഡോളറിനെതിരെ രൂപയും നില മെച്ചപ്പെടുത്തി. ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിലേക്ക് കൂപ്പുകുത്തി. ഇത് അവസരമാക്കി സ്വർണവിലയും തിരിച്ചുകയറി. ഇന്നും ആവേശം പ്രകടമാണ്. എങ്കിലും ഇന്ത്യയിൽ, രാവിലെ ഗിഫ്റ്റ് നിഫ്റ്റി ചാഞ്ചാട്ടത്തിലായിരുന്നു. സെൻസെക്സും നിഫ്റ്റിയും കരുതലോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.∙ സമാധാനഡീൽ യാഥാർഥ്യമാകുമെങ്കിലും യുദ്ധത്തിന് മുൻപുള്ള സ്ഥിതിയിലേക്ക് ആഗോള സമ്പദ്മേഖല എത്താൻ മാസങ്ങളോ വർഷങ്ങളോ എടുക്കുമെന്ന വിലയിരുത്തൽ വിപണിയെ നിരാശരാക്കുന്നു. ക്രൂഡോയിൽ വില കുറയുന്നതിന്റെ നേട്ടം കിട്ടാൻ വൈകുമെന്ന വിലയിരുത്തലും ആവേശം കെടുത്തുന്നു.


Source link

Back to top button