CINEMA

നിർമ്മാണം – ഭാവന സ്റ്റുഡിയോസ്, സന്ദീപ് പ്രദീപ് – ഇന്ദ്രജിത്ത്; ചിത്രം പാലക്കാട്

​സ​ന്ദീ​പ് ​പ്ര​ദീപ്,​ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ കി​ര​ൺ​ ​ജോ​സി​ ​ ​സം​വി​ധാ​നം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് ആരംഭിച്ചു. 60 ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്ന ചിത്രം ​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോസിന്റെ ബാനറിൽ ആണ് നി‌ർമ്മാണം. ​ ​പ്രേ​മ​ലു,​ ​ചി​ത്രീ​ക​ര​ണം പൂർത്തിയായ ​ ​ബ​ത്ല​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ലൊ​രാ​ളാ​ണ് ​ ​കി​ര​ൺ​ ​ജോ​സി​ .​ ​ന​ട​ൻ​ ​അ​നു​രാ​ജ് ​ഒ.​ബി ആ​ണ് ​തി​ര​ക്ക​ഥ.​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്റെ​യും​ ​തി​ര​ക്ക​ഥ​ ​പ​ങ്കാ​ളി​യാ​ണ് ​അ​നു​രാ​ജ് ​ഒ.​ബി.​നി​തീ​ഷ് ​സ​ഹ​ദേ​വും​ ​അ​നു​രാ​ജ് ​ഒ.​ബി​യും ​ചേ​ർ​ന്നാ​ണ് ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​

ഏറെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​അ​നു​രാ​ഗ് ​എ​ൻ​ജി​നി​യ​റിം​ഗ് ​വ​ർ​ക്ക്സ് ,​ ​ബി​നീ​ഷേ​ട്ട​ൻ​ ​റൂം​ ​മേ​റ്റ് ​എ​ന്നീ​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​യാ​ണ് ​കി​ര​ൺ​ ​ജോ​സി​ ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ​യി​ൽ​ ​അ​ജി​ത് ​മേ​നോ​ൻ​ ​എ​ന്ന​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്രത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​വി​നീ​ത് ​വാ​സു​ദേ​വും​ ​പ്രേ​മ​ലു​വി​ൽ​ ​തി​ള​ങ്ങി​യ​ ​അ​ഖി​ല​ ​ഭാ​ർ​ഗ​വ​നും​ ​ആ​യി​രു​ന്നു​ ​അ​നു​രാ​ഗ് ​എ​ൻ​ജി​നി​യ​റിം​ഗ് ​വ​ർ​ക്ക്സി​ൽ​ ​നാ​യ​ക​നും​ ​നാ​യി​ക​യും​ .​ ​പൂ​വ​ൻ,​ ​ഐ​ ആം​ ​കാ​ത​ല​ൻ,​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കി​ര​ൺ​ ​ജോ​സി​ ​അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ ​ ​ബാ​ന​റിൽ ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. അ​തേ​സ​മ​യം​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മ്മി​ച്ച് ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നി​വി​ൻ​ ​പോ​ളി​ ​-​ ​മ​മി​ത​ ​ബൈ​ജു​ ​ചി​ത്രം ​ ​ബേ​ത​ല​ഹേം​ ​കു​ടും​ബ​യൂ​ണിറ്റ് ഒാണം റിലീസായി പ്രദർശനത്തിന് എത്തും.


Source link

Back to top button