NEWS

നവംബർ ഭയന്ന് ഒത്തുതീർപ്പ്: യുഎസ് പ്രസിഡന്റിന് രാഷ്ട്രീയപരാജയം; ഇറാനിൽ കാലിടറി ട്രംപ്


വാഷിങ്ടൻ∙ ഇറാനുമായി ധാരണാപത്രം ഒപ്പിട്ടതോടെ യുഎസിലെ ജനങ്ങൾ വെറുത്ത ഒരുയുദ്ധത്തിൽനിന്നു തലയൂരുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, കരാറിൽ ഇറാന് ഇളവുകൾ നൽകിയതിനുള്ള വിമർശനങ്ങൾ കൂടി ഇനി ട്രംപ് നേരിടേണ്ടിവരും.ഇറാനിൽ ഭരണമാറ്റമുണ്ടാക്കാമെന്നും ഇറാന്റെ പെട്രോളിയം, പ്രകൃതി വാതക സമ്പത്ത് കൈക്കലാക്കാമെന്നും മോഹിച്ചാണ് ട്രംപ് പശ്ചിമേഷ്യയിലേക്ക് സേനയെ അയയ്ച്ചത്. എന്നാൽ, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കാര്യങ്ങൾ കുഴമറിഞ്ഞു. യുഎസിലും യൂറോപ്പിലുമടക്കം ലോകമെങ്ങും ഇന്ധനവില കുത്തനെ ഉയർന്നു. നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പു നടക്കുന്ന യുഎസിൽ വിലക്കയറ്റം റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയാവുമെന്നു കണ്ടാണു ട്രംപ് ഒത്തുതീർപ്പിന് ഇറങ്ങിത്തിരിച്ചത്. യുദ്ധംനിർത്തിയതോടെ ജനവികാരം മാനിച്ചതായി തൽക്കാലം സമാധാനിക്കാമെങ്കിലും യുദ്ധത്തിനായി നിലകൊണ്ട റിപ്പബ്ലിക്കൻ പാർട്ടിയിലെ ഇസ്രയേൽ പക്ഷക്കാരുടെ വിമർശനം ട്രംപിനെ കുഴപ്പത്തിലാക്കും.യുഎസ് ലക്ഷ്യമിട്ട 5 പ്രധാന കാര്യങ്ങളും ഫലപ്രാപ്തിയും


Source link

Back to top button