CINEMA

സ്വവർഗാനുരാഗിയല്ലെന്ന് മൗനി റോയി

സൈബർ ആക്രമണങ്ങൾക്ക് മറുപടി

സൂരാജ് നമ്പ്യാരുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ച് ശേഷം സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ഊഹാപോഹങ്ങൾ ഉൾപ്പെടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കിംവദന്തികൾക്കെല്ലാം മറുപടി നൽകി നടി മൗനി റോയി.

ആദ്യമേ പറയട്ടെ. ഞാൻ സ്വവർഗാനുരാഗിയല്ല. എനിക്ക് ചുറ്റും എപ്പോഴും ഒരു പാറപോലെ കൂടെ നിൽക്കുന്ന സുഹൃത്തുക്കളും കുടുംബവും ഉണ്ടായിരുന്നു എന്നത് എന്റെ വലിയ ഭാഗ്യം ആണ്. എന്നെ പിന്തുണയ്ക്കാൻ എനിക്ക് എപ്പോഴും നല്ല പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്റെ നല്ല കാലത്തും മോശം കാലത്തും എല്ലാം അവർ കൂടെയുണ്ടായിരുന്നു. നിങ്ങളെ പ്രചോദിപ്പിക്കുന്ന അത്തരം സ്ത്രീകൾ ജീവിതത്തിൽ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. എന്റെ ഗേൾഫ്രണ്ട്സ് ആണ് ലോകത്തിലെ ഏറ്റവും മികച്ചവർ. എന്റെ ജീവിതം ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ്. പോരാട്ടങ്ങളും നല്ല ദിവസങ്ങളും മോശം ദിവസങ്ങളും എല്ലാം ഉണ്ടായിരുന്നു. ചിലപ്പോൾ നിങ്ങൾ വളരെ സന്തോഷവതിയായിരിക്കും.

മറ്റു ചിലപ്പോൾ വളരെ സങ്കടത്തിലായിരിക്കും. അതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കളവായ കഥകൾ പ്രചരിപ്പിച്ചു. ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ സെൻസേഷണലൈസ് ചെയ്യാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. വ്യക്തിപരമായ മുൻഗണനങ്ങളെക്കുറിച്ചുള്ള ആലോചനകൾക്ക് ശേഷം ബഹുമാനത്തോടും പരസ്പര ധാരണയോടും കൂടി വെവേറെ പാതകളിൽ പോകാൻ ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തു. വരും കാലങ്ങളിലും ഞങ്ങളുടെ സൗഹൃദം നിലനിറുത്താൻ ഞങ്ങൾ ശ്രമിക്കും. മൂന്നാമതൊരു വ്യക്തി ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഇവിടെ ജീവനാംശം വാങ്ങുന്നില്ല തർക്കങ്ങളുമില്ല’. -മൗനി റോയിയുടെ വാക്കുകൾ.

പെൺസൗഹൃദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴും മൗനി പരസ്യമായി സംസാരിക്കാറുണ്ട്. നടി ദിഷ പഠാനിയുമായുള്ള സൗഹൃദം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇരുവരും ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ പരസ്പരം ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ശനിയാഴ്ച ദിഷ പഠാനിക്ക് മൗനി, സോഷ്യൽ മീഡിയിലൂടെ ജന്മദിനാശംസകൾ നേരുകയും ചെയ്തു.


Source link

Back to top button