CINEMA

അല്ലു വീണ്ടും മല്ലു ആയി, ജെൻ സികൾ ഡബിൾ ഹാപ്പി

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ഹാപ്പി ബി ഹാപ്പി രണ്ടാം വരവിലും വൻ സ്വീകാര്യത . ജെൻ സികൾ ഹാപ്പിയെ ഏറ്റെടുത്തു. ഹാപ്പി റിലീസ് ചെയ്യുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്തവരാണ് മല്ലു അർജുന്റെ ഹാപ്പിയെ ഏറ്റെടുത്തിരിക്കുന്നത്. 90’സ് കിഡ്ഡുകൾക്ക് മറക്കാൻ പറ്റില്ല അല്ലു അർജുൻ ചിത്രം ഹാപ്പിയെ. മലയാളികൾക്കിടയിൽ മറ്റൊരു മറുനാടൻ നടനും ലഭിക്കാത്ത വിധം വൻ വരവേൽപ്പാണ് 20 വർഷം പഴക്കമുള്ള ഈ ചിത്രത്തിന് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത്. റീ-റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തിയേറ്ററുകളിൽ ഉത്സവലഹരിയാണ് എ. കരുണാകരൻ സംവിധാനം ചെയ്ത് 2006ൽ ആണ് ഹാപ്പി റിലീസ് ചെയ്യുന്നത്.

അന്ന് കേരളത്തിൽ മാത്രം 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. അല്ലു അർജുന്റെ മിന്നൽ ഡാൻസുകൾ വീണ്ടും തെളിയുമ്പോൾ, ആരാധകർ ആർത്തുവിളിക്കുകയും സ്ക്രീനിന് മുന്നിൽ നൃത്തം ചെയ്യുകയും ചെയ്യുന്നു . മോഹൻലാലിന്റെ ‘ഛോട്ടാ മുംബൈ , ,ദേവദൂതൻ തുടങ്ങിയ ചിത്രങ്ങൾ റീ-റിലീസ് ചെയ്തപ്പോൾ ഉണ്ടായ അതേ ആവേശവും ജനത്തിരക്കും ഹാപ്പി’ക്കും ലഭിക്കുന്നു. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകർ ‘ബണ്ണി കീ ജയ്’ വിളിക്കുന്നതും കാണാം. ഖാദർ ഹസന്റെ രഥക് ആർട്‌സിന്റെ ബാനറിൽ ആണ് പുതിയ പതിപ്പ് പ്രദർശനത്തിന് എത്തിക്കുന്നത് . പി.ആർ.ഒ: പി. ശിവപ്രസാദ്


Source link

Back to top button