BUSINESS
Gold: മലയാളികള്‍ ഇപ്പോള്‍ സ്വര്‍ണ്ണം വാങ്ങുന്നത് ബുദ്ധിയോ? ആഗോള പ്രാദേശിക വിദഗ്ധരുടെ വിലയിരുത്തലുകള്‍

Gold Price Trends: മലയാളികളെ സംബന്ധിച്ച് സ്വര്‍ണ്ണം എന്നും അവരുടെ ജീവിതത്തിന്റെയും, സംസ്്കാരത്തിന്റെയും ഭാഗമാണ്. വര്‍ഷങ്ങളായി സ്വര്‍ണ്ണത്തെ ഒരു ആഭരണമായി കണ്ടിരുന്ന ജനത ഇന്നു ഈ ലോഹത്തെ ഒരു മികച്ച നിക്ഷേപമായി കാണുന്നു. ഇതിനു കാരണം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിലുണ്ടായ കുതിപ്പാണ്. സമീപ വര്‍ഷങ്ങളില്‍ വലിയ കുതിപ്പ് കാഴ്ചവച്ച സ്വര്‍ണ്ണം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത അസ്ഥിരത കാണിക്കുന്നു. അതേസമയം കഴിഞ്ഞ കുറച്ചു ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കുതിക്കുമ്പോള്‍ പ്രാദേശിക വിപണികളില്‍ വില ഇറങ്ങുകയാണ്. ഇതിന്റെ കാരണങ്ങളാണ് നമ്മള് ഇന്നു നോക്കുന്നത്.ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാനുള്ള കാരണങ്ങള്ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തന്നെയാണ് പ്രധാനം. ആഗോള അസ്ഥിരതകള്‍ക്കിടെ സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി നിക്ഷേപകരെ ആകര്‍ഷിക്കുന്നു. യു. എസ് – ഇറാന് സംഘര്‍ഷങ്ങള്‍ ആഗോള തലത്തില്‍ വന്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരുന്നു.നിലവില്‍ കാര്യങ്ങള്‍ സമാധാനത്തിലേയ്ക്ക് എത്തിയെങ്കിലും സ്വര്‍ണ്ണം മുകളില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. കാരണം യുദ്ധം സൃഷ്ടിച്ച പണപ്പെരുപ്പ ആശങ്കകള്‍ നിലനില്ക്കുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും കാര്യങ്ങള്‍ ട്രാക്കിലെത്താന്‍ സമയമെടുക്കും.കേന്ദ്ര ബാങ്കുകളുടെ വലിയ തോതിലുള്ള സ്വര്‍ണ്ണം വാങ്ങലും ആംേള എണ്ണവില കൂടാനുള്ള കാരണമാണ്. കാരണം സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് മുകളില്‍ തുടരുന്നു. ചൈന അടക്കമുള്ള പ്രമുഖ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ യുഎസ് ഡോളറിനെ തളര്‍ത്താനായി സ്വര്‍ണ്ണം വാങ്ങുന്നത് തുടരുന്നു.ഇന്ത്യയില്‍ വില കുറയാനുള്ള കാരണങ്ങള്‍? മുന്‍ മാസങ്ങളില്‍ സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയത് നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. ഡോളറിനുള്ള ഉയര്‍ന്ന ഡിമാന്‍ഡ് സ്വര്‍ണ്ണത്തെ സ്മ്മര്ദത്തിലാക്കുമെന്ന ഭയവും ലാഭമെടുപ്പിന് കാരണമായി.അടുത്ത ഒരു വര്‍ഷത്തേയ്ക്ക് സ്വര്‍ണ്ണം വാങ്ങല്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്, സ്വര്‍ണ്ണത്തിന് മേലുള്ള കടുത്ത നടപടികള്‍ക്കു മുന്നോടിയായി നിക്ഷേപകര്‍ വിലയിരുത്തി. ഇത് ആഭ്യന്തര വിപണിയില്‍ വില താല്‍ക്കാലികമായി കുറയാന്‍ കാരണമായി.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തിയേക്കുമെന്ന് വിലയിരുത്തലുകളും നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി. ബോണ്ടുകള്‍ക്ക് ഉയര്‍ന്ന പലിശ തുടരുന്നത് സ്വര്‍ണ്ണത്തില്‍ നിന്ന് പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിലേയ്ക്ക് പണം ആകര്‍ഷിച്ചു.ജനുവരിയിലെ വന്‍ കുതിപ്പിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടായ സാങ്കേതികമായ വില തിരുത്തലുകള്‍ ഇന്ത്യന്‍ വിപണിയിലും വില കുറയാന്‍ കാരണമായിട്ടുണ്ട്.വിദഗ്ധരുടെ പുതിയ പ്രവചനങ്ങള്വിദഗ്ധരുടെ ഹ്രസ്വകാല പ്രവചനങ്ങള്‍ തിരുത്തല്‍ തുടരുമെന്ന സൂചന നല്കുന്നു. ആഗോള വില ഔണ്‍സിന് 4,100 ഡോളര്‍ വരെയോ അതിന് താഴെയോ എത്തിയേക്കാം. ഇന്ത്യന്‍ വിപണിയില്‍ പവന് വില അല്പം കൂടി തിരുത്തല്‍ നേരിട്ടേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.അതേസമയം ദീര്‍ഘകാല പ്രവചനങ്ങള്‍ നിക്ഷേപകര്‍ക്ക് അനുകൂലമാണ്. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളായ ജെ. പി. മോര്ഗന് (J.P. Morgan), ഗോള്‍ഡ്മാന്‍ സാക്സ് (Goldman Sachs) എന്നിവര്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,400 മുതല്‍ 6,000 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്ന് പ്രവചിക്കുന്നു. വരും വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് ഇവര്‍ പറയുന്നത്.മലയാളികള്‍ ഇപ്പോള്‍ സ്വര്‍ണ്ണം വാങ്ങണോ?മുമ്പത്തെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണം താഴെയാണ്. അതിനാല്‍ തന്നെ കല്യാണ ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇതൊരു മികച്ചൊരു അവസരമാണ്. ദീര്‍ഘകാല നിക്ഷേപകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സ്വര്‍ണ്ണ പോര്‍ട്ട്ഫോളിയോയില്‍ ആവറേജിംഗ് ആവശ്യമുള്ളവര്‍ക്കും ഈ താഴ്ന്ന വില പരിഗണിക്കാവുന്നതാണ്.വിലയിലെ തിരുത്തല്‍ തുടര്‍ന്നേക്കാമെന്നതിനാല്‍, കൈയിലുള്ള പണം മുഴുവന്‍ ഉപയോഗിക്കാതെ ഘട്ടംഘട്ടമായുള്ള ഇടപെടലുകള്‍ നടത്തുന്നതാകും നല്ലത്. 3 മുതല്‍ 5 വര്‍ഷം വരെയുള്ള ദീര്‍ഘകാല നിക്ഷേപമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ വിലക്കുറവ് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണെന്ന് വിദഗ്ധര്‍ പറയുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വന്‍ ലാഭം പ്രതീക്ഷിച്ച് ഇപ്പോള്‍ സ്വര്‍ണ്ണം വാങ്ങരുതെന്നും വിദഗ്ധര്‍ പറയുന്നു.
Source link


