CINEMA

മരണത്തിന് തൊട്ടുമുമ്പും സന്തോഷവതിയായി ഡാൻസ് റീൽ,​ ഇതിനിടയിൽ സംഭവിച്ചതെന്ത്?​ സഞ്ജിതയുടെ ആത്മഹത്യയിൽ ദുരൂഹത

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയുടെ ഞെട്ടലിലാണ് സിനിമാലോകം. 22കാരിയായ നടിയെ ഞായർ വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സ്വന്തം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സഞ്ജിത മരണത്തിന് മണിക്കൂറുകൾ പോസ്റ്റ് പങ്കുവച്ചിരുന്നു. സന്തോൽത്തോടെയും വളരെയഘികം ഊ‌ർജ്ജസ്വലയുമായാണ് വീഡിയോയിൽ സഞ്ജിതയെ കാണാൻ കഴിയുന്നത്.

ഇതോടെ സഞ്ജിതയുടെ മരണത്തിൽ നിരവധി പേരാണ് ആങ്കങ്ക പങ്കുവയ്ക്കുന്നത്. വീഡിയോയിൽ താരത്തെ കണ്ടാഷ ആത്മഹത്യയുടെ വക്കിലാണെന്ന് തോന്നില്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ സഞ്ജിതയുടെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിവ് കത്തെഴുതിയിട്ടുണ്ട്. ബോളിവുഡ് ഗാനം ഡഫ്ലിവാലെ ഡഫ്ലി ബജായ്ക്ക് ചുവടുവയ്ക്കുന്ന തന്റെ വീഡിയോ പങ്കുവച്ച് 24 മണിക്കൂർ പോലും പിന്നിടുന്നതിന് മുമ്പാണ് സഞ്ജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനിടയിൽ ആത്മഹത്യ ചെയ്യാൻ മാത്രം എന്താണ് സംഭവിച്ചതെന്ന ആശങ്കയിലാണ് ആരാധകരുടെയും സിനിമാലോകത്തിന്റെയും ചോദ്യം.


Source link

Back to top button