BUSINESS

മലയാളികളെ കുരുക്കി ‘മണി മ്യൂള്‍’; അഴിക്കുന്തോറും മുറുകുന്ന കുരുക്ക്, ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാര്‍ത്ഥികളെ


Digital Scam: ഇന്ത്യ ഡിജിറ്റലായി മാറികൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഡിജിറ്റല്‍ തട്ടിപ്പുകളും വര്‍ധിക്കുന്നു. ഇന്നു പലരും ഡിജിറ്റല്‍ തട്ടിപ്പുകളെ പറ്റി ബോധവാന്‍മാരാണ്. എന്നാല്‍ നിങ്ങളില്‍ എത്രപേര്‍ ‘മണി മ്യൂള്‍’ തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയിട്ടുണ്ട്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന പുതിയ തട്ടിപ്പ് രീതികളില്‍ ഒന്നാണ് ഇത്. ഇരയാകുന്നവര്‍ അവര്‍ അറിയാതെ തന്നെ കൈകാര്യം ചെയ്യുന്നത് കള്ളപ്പണം ആയിരിക്കാം. വ്യാജ നിക്ഷേപങ്ങള്‍, ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലികള്‍, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുക്കുന്ന കള്ളപ്പണം ഒളിപ്പിക്കാനും, കടത്താനുമായി തട്ടിപ്പുകാന്‍ കണ്ടെത്തിയിരിക്കുന്ന പുതിയ വഴിയാണ് മണി മ്യൂള്‍. ഇവിടെ അവര്‍ ഈ പണം വെളുപ്പിക്കാനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ പണവാഹകന്‍ ആകുന്നുഇവിടെ ക്രിമിനലുകള്‍ നിങ്ങളെ അവരുടെ പണത്തിന്റെ വാഹകര്‍ ആക്കുകയാണ്. നിങ്ങളുടെ അക്കൗണ്ടുകള്‍ അവര്‍ വാടകയ്ക്ക് എടുക്കുന്നുവെന്ന് പറയുന്നതാകും ശരി. സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍, യുപിഐ ഐഡികള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍ എന്നിവ തട്ടിപ്പുകാര്‍ പണം കൈമാറാന്‍ ഉപയോഗിക്കുന്നു. നിങ്ങുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് അവര്‍ ചെറിയൊരു കമ്മീഷനും നിങ്ങള്‍ക്കു നല്‍കും. ഇവരുടെ ഇരയാകുന്ന പലരും തങ്ങള്‍ കൈകാര്യം ചെയ്യുന്നത് കള്ളപ്പണമാണെന്ന് അറിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വഴിയോ, വ്യാജ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പുകള്‍ വഴിയോ ആണ് ഇവര്‍ തങ്ങളുടെ ഇരകളെ പിടിക്കുന്നത്. മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മാസത്തില്‍ ഒരിക്കലെങ്കിലും അവയുടെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുക. ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുക. വിദ്യാര്‍ത്ഥികളും, യുവാക്കളും ആണ് മണി മ്യൂള്‍ തട്ടിപ്പിന്റെ പ്രധാന ഇരകള്‍. തുച്ഛമായ ക്മ്മീഷനായി ഇവര്‍ വലിയ തെറ്റാണ് ചെയ്യുന്നത്. പോക്കറ്റ് മണി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. വര്‍ക്ക് ഫ്രം ഹോം, ഡാറ്റാ എന്‍ട്രി, ഫിനാന്‍സ് അസിസ്റ്റന്റ് എന്നീ പേരുകളില്‍ വരുന്ന വ്യാജ അന്താരാഷ്ട്ര പാര്‍ട്ട് ടൈം ജോലി പരസ്യങ്ങളില്‍ പൊതുവേ മലയാളികള്‍ വീഴാറുണ്ട്. കമ്പനിയുടെ പണം സ്വന്തം അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെടുന്ന കേസുകള്‍ വര്‍ധിക്കുന്നു. ജോലിയുടെ ഭാഗമായി നിങ്ങളില്‍ പലരും നടത്തുന്ന ഈ ഇടപാടുകള്‍ കള്ളപ്പണം വെളിപ്പിക്കലാണ്. മറ്റൊരു സംസ്ഥാനത്തോ, രാജ്യത്തോ നടക്കുന്ന വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പണമാകാം നിങ്ങളുടെ അക്കൗണ്ട് വഴി അവര്‍ സ്വന്തമാക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, പാസ്വേഡോ, എടിഎം കാര്‍ഡോ, ഒടിപിയോ മറ്റൊരാളുമായി ഒരു സാഹചര്യത്തിലും കൈമാറരുത്. നിങ്ങളുടെ കു്ട്ടികളുടെ അക്കൗണ്ട് ആക്ടിവിറ്റികള്‍ ഉറപ്പായും നിങ്ങളും പരിശോധിച്ചിരിക്കണം. ‘പണം അക്കൗണ്ടില്‍ വരും, അത് വേറെ അക്കൗണ്ടിലേക്ക് അയച്ചാല്‍ മതി, കമ്മീഷന്‍ തരാം’ എന്ന് പറഞ്ഞെത്തുന്ന തട്ടിപ്പുകള്‍ മനസിലാക്കുക. കമ്പനി ആവശ്യങ്ങള്‍ക്കായി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ഒരു നിയമപരമായ കമ്പനികളും ആവശ്യപ്പെടില്ല. നിങ്ങളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ പണം അയച്ചെന്നും, അത് മറ്റൊരു അക്കൗണ്ടിലേയ്ക്ക് അയക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ അത് ബാങ്കിനെ അറിയിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങള്‍ അറിയാതെയാണെങ്കില്‍ പോലും മണി മ്യൂള്‍ ആകുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം വലിയ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിങ്ങളുടെ അക്കൗണ്ടുകള്‍ മരിവിപ്പിക്കപ്പെടും. നിങ്ങളുടെ സിബില്‍ സ്‌കോര്‍ തകരും. സാമ്പത്തിക സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന കേന്ദ്ര സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറിലോ, www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടുക.


Source link

Back to top button