NEWS

പുരുഷൻമാർക്ക് സൗജന്യ യാത്ര,​ വാക്കുപാലിച്ച് ബസുടമ,​ സ്ത്രീകൾക്ക് മധുരം സമ്മാനം

ആലുവ: സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ പുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കിയും കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ഒഴിവാക്കി സ്വകാര്യബസിൽ യാത്ര ചെയ്ത സ്ത്രീകൾക്ക് മധുരം നൽകിയും സ്വകാര്യബസ് ഉടമ പ്രതിഷേധിച്ചു.

ആലുവ മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽഫ്ളവർ ബസിലാണ് ഇന്നലെ പുരുഷന്മാർക്ക് സൗജന്യയാത്ര അനുവദിച്ചതും സ്ത്രീകൾക്ക് ലഡു നൽകി സ്വീകരിച്ചതും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസാണ് വേറിട്ട പ്രതിഷേധം നടത്തിയത്. രാവിലെ 6.30 മുതൽ രാത്രി 8 മണി വരെയുള്ള ഏഴ് ട്രിപ്പുകളിലും പുരുഷന്മാർക്ക് സൗജന്യയാത്രയായിരുന്നു. ഏഴ് ട്രിപ്പുകളിലും സ്ത്രീകൾക്ക് ലഡു വിതരണം ചെയ്തു. ഏകദേശം 14,000ത്തോളം രൂപ ചെലവഴിച്ചതായി ബസ് ഉടമ ബി.ഒ. ഡേവിസ് ‘കേരളകൗമുദി’യോട് പറഞ്ഞു. ട്രാൻസ്‌പോർട്ട് ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് എതിരല്ല, എന്നാൽ സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാൻ നികുതി കുറക്കാൻ സർക്കാർ തയ്യാറാകണമെന്നും ബി.ഒ. ഡേവിസ് പറഞ്ഞു.ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എ.ജെ. റിജാസ് പുരുഷന്മാരുടെ സൗജന്യയാത്ര ഉദ്ഘാടനം ചെയ്തു.


Source link
NEWS

Back to top button