കെ.ആർ.ചന്ദ്രമോഹനെ സി.പി.ഐ ശാസിക്കും

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവ് കെ.ആർ.ചന്ദ്രമോഹനെ ശാസിക്കാൻ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യ
പ്രസ്താവന നടത്തിയതിനാണ് നടപടി.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചന്ദ്രമോഹന്റെ പരാമർശം ചർച്ച ചെയ്തു. ചന്ദ്രമോഹൻ നൽകിയ വിശദീകരണം പരിഗണിച്ച ശേഷമാണ് ശാസിക്കാൻ തീരുമാനിച്ചത്. നാളെ മുതൽ തുടങ്ങുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കൊല്ലം ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാണ് കെ.ആർ.ചന്ദ്രമോഹൻ. സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ വീഴ്ച പറ്റിയെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും ചന്ദ്രമോഹൻ ആവശ്യപ്പെട്ടിരുന്നു. പാർട്ടി കമ്മിറ്റിയിൽ പറയേണ്ട കാര്യം മാധ്യമങ്ങളോട് പങ്കു വച്ചതിനാണ് വിശദീകരണം തേടിയത്.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഭരണ വിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. യു.ഡി.എഫിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞില്ല.
Source link
NEWS


