NEWS
‘വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയോ?’; അപേക്ഷയിൽ മെയിൽ ഐഡി പോലുമില്ല; വിജയ്–സംഗീത വിവാഹമോചനക്കേസ് വീണ്ടും നീട്ടി

തമിഴ്നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് പരിഗണിക്കുന്നത് ചെങ്കൽപട്ട് മഹിളാ കോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. മറ്റ് സുപ്രധാന തീരുമാനങ്ങളോ ഇരുവിഭാഗവും തമ്മിലുള്ള ഒത്തുതീർപ്പുകളോ ഇല്ലാതെയാണ് ഇന്നത്തെ വാദം പൂർത്തിയായത്. ഇരുവരും വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് പേരുടെയും ഇ മെയില്‍ ഐഡി നല്‍കണമെന്നും കോടതി വിശദമാക്കി.നേരത്തെ ഏപ്രിൽ 20-ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാതിരുന്നതിനെ തുടർന്ന്, ഇത്തവണ നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം നൽകുകയായിരുന്നു. തങ്ങളുടെ ഉയർന്ന പൊതുപ്രൊഫൈൽ കണക്കിലെടുത്ത് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഓൺലൈനായി ഹാജരാകാൻ ഇരുവരുടെയും അഭിഭാഷകർ അനുമതി തേടിയത്.വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയാണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ജൂൺ 22ന് വിജയ്യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലും മറ്റും പരക്കുന്ന പ്രധാന ഊഹാപോഹം.
Source link


