NEWS

‘വൈസ് ചാൻസലർമാർ മാപ്പു പറയണം’; സൗജന്യയാത്ര ഉദ്ഘാടനത്തിന് പ്രതിപക്ഷമില്ല–പ്രധാന വാർത്തകൾ


ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാർക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതും നിപ്പ പ്രതിരോധത്തിൽ സർക്കാരിന് ഏകോപനമില്ലെന്ന് പിണറായി വിജയൻ വിമർശിച്ചതും ഇന്ന് പ്രധാനപ്പെട്ട വാർത്തകളായി. ഇറാൻ–യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണ അന്തിമഘട്ടത്തിലെത്തിയത് രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. ശബരിമല യുവതീപ്രവേശ സമയത്തു താൻ ചതിക്കപ്പെടുകയായിരുന്നെന്നു ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ വെളിപ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധേയ വാർത്ത. പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ സംഘടനാ നേതാവിനെ പുറത്താക്കിയതും കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനത്തിൽനിന്ന് പ്രതിപക്ഷ എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചതും ചർച്ചയായി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ…ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ്സിലും സ്ത്രീകൾക്കു സൗജന്യ യാത്ര എന്നു പറഞ്ഞ് യുഡിഎഫ് സർക്കാർ പറ്റിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 1000 ബസുകളിൽ മാത്രമാണ് സൗജന്യയാത്ര. പദ്ധതിയെ എതിർക്കുന്നില്ല. പറഞ്ഞതിൽനിന്ന് സർക്കാർ പിന്നോട്ടുപോയി. പദ്ധതി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കേ പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടുനില്‍ക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.


Source link

Back to top button