NEWS

‘യുഎസിന് ഒരു പശ്ചാത്താപവുമില്ല, ഉത്തരവുകൾ ഇട്ടുകൊണ്ടിരിക്കുന്നു; മോദിക്ക് മൗനം’: വിമർശിച്ച് രാഹുൽ ഗാന്ധി


ന്യൂഡൽഹി∙ ഒമാൻ ഉൾക്കടലിൽ മൂന്ന് ഇന്ത്യൻ നാവികർ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നിശബ്ദനാണെന്നും യുഎസിന്റെ ഉത്തരവുകൾ ഒരു സേവകനെ പോലെ അനുസരണയോടെ പാലിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സമൂഹമാധ്യമമായ എക്സിലാണ് വിമർശനം.‘‘മൂന്ന് ഇന്ത്യൻ നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും യുഎസിന് പശ്ചാത്താപമില്ല. അവർ ഉത്തരവുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. യുഎസ് സൈനികരുടെ ഉത്തരവുകൾ അനുസരിക്കണമെന്നും ഒരു ലംഘനവും പൊറുക്കില്ലെന്നുമാണ് അവർ പറയുന്നത്. ഇത്തരത്തിലുള്ള സംസാരം ഒരു സ്വതന്ത്ര രാജ്യം ഒരിക്കലും സഹിക്കില്ല. പക്ഷേ നമ്മുടെ പ്രധാനമന്ത്രി നിശബ്ദനാണ്. അനുസരണയുള്ള സേവകനെ പോലെ എല്ലാം കേൾക്കുകയും ഉത്തരവുകൾ പാലിക്കുകയും ചെയ്യുന്നു. എല്ലാത്തിലും വിട്ടുവീഴ്ചകൾ ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനാകില്ല’’ – രാഹുൽ ഗാന്ധി കുറിച്ചു. 


Source link

Back to top button