NEWS

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

കോഴിക്കോട്: പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിലെത്തി യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെ മുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45നായിരുന്നു സംഭവം. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികളടക്കമെത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് ഷവാദ് അൻവറിന്റെ മൃതദേഹം ഉണ്ടായിരുന്നത്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. 17 വയസുള്ള പെൺകുട്ടിയും ഉമ്മയും സഹോദരനും മാത്രമാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പെൺകുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. പ്രവാസിയായ ഷവാദ് അവധിക്ക് നാട്ടിൽ വന്നതാണ്. പിതാവ്: പരേതനായ അൻവർ സാദത്ത്, മാതാവ്: റൗഫിയ, സഹോദരൻ: മിൻഹാജ്.


Source link
NEWS

Back to top button