NEWS
ഹോർമുസ് തുറക്കുന്നു, ഇന്നു തന്നെ ഡീലെന്ന് ട്രംപ്, ആലോചിക്കണമെന്ന് ഇറാൻ; ട്രംപിനെ കാണാൻ മോദി, എല്ലാ കണ്ണുകളും കെവിൻ വാഷിലേക്ക്

വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടും, ഹോർമുസ് കടലിടുക്ക് തുറക്കും, ആണവ പദ്ധതികളിൽ ചർച്ച തുടരും – വിപണിയെ ആവേശത്തിലാക്കുന്ന നിർദേശങ്ങളുമായി യുഎസും ഇറാനും ഇന്ന് സമാധാന കരാർ ഒപ്പിടുമെന്ന് വിവരം. മാസങ്ങൾ നീണ്ട ഏറ്റുമുട്ടലുകൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ‘വിർച്വലായാണ്’ കരാറൊപ്പിടുന്നത്. ഇതോടെ മേഖലയിലെ യുദ്ധം അവസാനിക്കുമെന്നും ക്രൂഡോയിൽ വല താഴുമെന്നുമാണ് വിപണി കരുതുന്നത്. എന്നാൽ ഇന്നു തന്നെ ഒപ്പിടുമെന്ന വാദം ഇറാൻ തള്ളി. കരാറിന്റെ ചട്ടക്കൂട് ഇതുവരെ തയാറായില്ലെന്നും എന്നാൽ അധികം വൈകാതെ ധാരണയിലെത്താൻ കഴിഞ്ഞേക്കുമെന്നും ഇറാൻ പറയുന്നു. അതേസമയം, യുഎസ് ഉപരോധമുള്ള ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ട്. ഇത് ഏതെങ്കിലും തരത്തിൽ സമാധാന ശ്രമങ്ങളെ ബാധിക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ട്രംപ് അവകാശപ്പെട്ടതു പോലെ ഇറാൻ യുഎസ് കരാർ സമാധാന കരാർ സാധ്യമായാൽ അടുത്ത ദിവസങ്ങളിൽ വിപണിയിൽ വൻ കുതിപ്പ് പ്രതീക്ഷിക്കാം. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് രാജ്യാന്തര വ്യാപാരം സാധാരണ നിലയിലെത്തിക്കും. ക്രൂഡോയിൽ വില ഇനിയും കുറയും. സ്വർണവില വർധിക്കും. മറിച്ചായാൽ നിക്ഷേപകരെ കാത്തിരിക്കുന്നത് കറുത്ത തിങ്കളായിരിക്കും. വിപണിയിലെന്ത്?
Source link


