CINEMA

‘എനിക്ക് കാൻസറാണ്,​ ഇപ്പോൾ മൂന്നാമത്തെ സ്റ്റേജ് കഴിഞ്ഞു ” ; രോഗത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി രേണു സുധി

ബിഗ് ബോസ് മുൻ താരവും സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യവുമാണ് രേണു സുധി. ഭർത്താവും നടനുമായ കൊല്ലം സുധിയുടെ അപകട മരണത്തിന് ശേഷമാണ് രേണു സോഷ്യൽ മീഡിയയിൽ സജീവമായത്. സോഷ്യൽ മീഡിയയിലെ വീഡിയോകളുടെ പേരിൽ വലിയ തോതിൽ വിമർശനവും അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇതിനിടെ രേണു ഗുരുതര രോഗത്തിന്റെ പിടിയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇക്കാര്യം രേണു നിഷേധിച്ചിരുന്നു. എന്നാൽ രോഗവിവരം വാസ്തവമാണെന്ന് സുധിയുടെ പേരിൽ വീട് വച്ച് നൽകാൻ നേതൃത്വം കൊടുത്ത കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ രോഗത്തെ കുറിച്ച് ആദ്യമായി തുറന്നു പറയുകയാണ് രേണു സുധി. തനിക്ക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചുവെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം കഴിയാറായെന്നും അവർ വെളിപ്പെടുത്തി. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധി ഇക്കാര്യം പറഞ്ഞത്.

ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവച്ചു. പക്ഷേ ഇപ്പോൾ അത് പറയാൻ സമയമായി എന്ന് തോന്നി. ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽപ്പെട്ടത് 15 വയസുള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. അന്ന് അത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. ഡിപ്ലോമയ്ക്ക് പഠിക്കുമ്പോൾ വീട്ടുകാർ അറിഞ്ഞ് അവർ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാർ ഇത് അറിഞ്ഞത്. അവർ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി.ഇപ്പോൾ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയിൽ കാൻസർ ആയേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

സുധിച്ചേട്ടന്റെ മരണശേഷം ഡോക്ടർ പറഞ്ഞതനുസരിച്ച് ഒരിക്കൽ സ്കാൻ ചെയ്തിരുന്നു,​ സ്കാനിംഗ് റിസൾട്ട് കണ്ട് സംശയം തോന്നിയ ഡോക്ടറ മാമോഗ്രാമും ബയോപ്സിയും ചെയ്യാൻ നിർദ്ദേശിച്ചു. അപ്പോഴാണ് കാൻസർ ആണെന്ന് സ്ഥിരീകരിച്ചത്. റിസൾട്ട് വീട്ടിൽ കൊണ്ടുവച്ച് ആരോടും ഒന്നും പറഞ്ഞില്ല. മാനേജർ കരിഷ്മയാണ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആദ്യം ചോദിച്ചത്. അവളാണ് ചേച്ചിയോട് പറഞ്ഞത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കൽ കോളേജിലും പരിശോധിച്ചു. മെഡിക്കൽ കോളേജിലും കാൻസർ ആണെന്ന് സ്ഥിരീകരിച്ചു. ഉടൻ കീമോ തെറാപ്പി തുടങ്ങും. കുറച്ചു സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനുംമാത്രം അറിയുന്ന കാര്യമാണ് ഇപ്പോൾ എല്ലാവരോടുമായി തുറന്നുപറയുന്നത്,​ മുന്നോട്ട് നമുക്ക് ജീവിക്കണം എന്ന ഒറ്റച്ചിന്തയാണ് എന്നെ ഇപ്പോൾ നയിക്കുന്നതെന്നും രേണു സുധി പറഞ്ഞു.


Source link

Back to top button