NEWS
ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി

കണ്ണൂർ ∙ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകാൻ ചന്ദ്രൻ തില്ലങ്കേരി. കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. ബെന്നി തോമസ് രാജിവച്ച സാഹചര്യത്തിലാണ് ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കുന്നത്. മന്ത്രിയുെട സഹോദരിയുെട ഭർത്താവായ ബെന്നിയെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ വിവാദം ഉണ്ടായി. തുടർന്ന് ബെന്നി സ്വയം രാജിവച്ച് ഒഴിയുകയായിരുന്നു.സിപിഎം നടത്തിയ ബന്ധുനിയമനങ്ങൾക്കെതിരെ യുഡിഎഫ് ശക്തമായ പ്രചാരണം നയിച്ചിരുന്നു. എന്നാൽ മന്ത്രിസഭ അധികാരത്തിലേറിയ ഉടനെ യുഡിഎഫ് സർക്കാരിനെതിരെ ബന്ധുനിയമന ആരോപണം വന്നത് മുന്നണിയെ പ്രതിരോധത്തിലാക്കി. ബെന്നിയെ സംരക്ഷിക്കാൻ സണ്ണി ജോസഫ് ശ്രമിച്ചെങ്കിലും വിമർശനം രൂക്ഷമായതോടെ ബെന്നി രാജിക്കത്ത് നൽകി.
Source link


