SPORTS

വിമൻ ഇൻ ആക്ഷൻ; വനിത ട്വന്റി20 ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം; ട്വന്റി20യിലും വിജയമുദ്ര പതിപ്പിക്കാൻ ടീം ഇന്ത്യ


ബർമിങ്ങാം ∙ ഫുട്ബോൾ ലോകകപ്പിന്റെ ആഘോഷത്തിനിടെ, കായികപ്രേമികളുടെ ആവേശം ഇരട്ടിപ്പിക്കാൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് കൊടിയേറും. ഇന്ത്യൻ സമയം രാത്രി 11ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട്, ശ്രീലങ്കയെ നേരിടും. നിലവിലെ ചാംപ്യൻമാർ ന്യൂസീലൻഡ് ആണെങ്കിലും അവസാന 9 ടൂർണമെന്റുകളിൽ 6 തവണയും കിരീടം ചൂടിയ ഓസ്ട്രേലിയ തന്നെയാണ് ഇത്തവണയും ഫേവറിറ്റുകൾ. നിലവിലെ ഏകദിന ലോകകപ്പ് ചാംപ്യൻമാരായ ഇന്ത്യയും കുട്ടിക്രിക്കറ്റിൽ കന്നിക്കിരീടം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്. 14ന് നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.ഇന്ത്യൻ പ്രതീക്ഷക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യ കടലാസിലും കളത്തിലും കരുത്തരാണ്. സ്മൃതി മന്ഥന, ഷഫാലി വർമ, ജമീമ റോഡ്രീഗ്സ്, റിച്ച ഘോഷ് തുടങ്ങി ശക്തമായ ബാറ്റിങ് നിരയുമാണ് ഇന്ത്യയുടെ വരവ്. ബോളിങ്ങിൽ ക്രാന്തി ഗൗഡ്, രേണുക സിങ് പേസ് ജോടിയും ദീപ്തി ശർമയുടെ നേതൃത്വത്തിലുള്ള സ്പിൻനിരയും ശക്തം.


Source link

Back to top button