NEWS
ആലിബാബയും ബിവൈഡിയും ചൈനീസ് പട്ടാള കമ്പനികളെന്ന് യുഎസ്; മറുപടിയുമായി ചൈന, ബന്ധം വഷളാകുന്നു

വാഷിങ്ടൻ ∙ ടെക് കമ്പനി ആലിബാബ, വാഹനനിർമാതാക്കളായ ബിവൈഡി, ഐടി കമ്പനികളായ ബൈദു, യൂണിട്രീ തുടങ്ങി ചൈനയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളെ യുഎസ് ചൈനീസ് പട്ടാള കമ്പനികളുടെ പട്ടികയിൽപ്പെടുത്തി. യുഎസിന്റെ പ്രതിരോധകരാറുകൾ ഈ കമ്പനികൾക്കു ലഭിക്കാതിരിക്കാനാണിത്. ചെറുതും വലുതുമായ 58 ചൈനീസ് കമ്പനികളെ യുഎസ് ഈ പട്ടികയിൽ ഇത്തവണ ഉൾപ്പെടുത്തി. ചൈനീസ് കമ്പനികൾ അതതു രാജ്യങ്ങളിൽ അവിടത്തെ നിയമങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നതെന്നും വ്യവസായ സ്ഥാപനങ്ങളെ യുഎസ് അനാവശ്യമായി വേർതിരിച്ചു നിർത്തുകയാണെന്നു ചൈന പ്രതികരിച്ചു.
Source link

