NEWS

റബർ‌ വില ആഭ്യന്തര വിപണിയിലും റെക്കോർഡ് തൊട്ടു; വഴിയൊരുക്കി ക്രൂഡോയിൽ വിലക്കുതിപ്പ്


കോട്ടയം ∙ ആഭ്യന്തര റബർ വില റെക്കോർഡിലെത്തി. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ സ്പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്സ് പിന്നാലെയുണ്ട്. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 268 രൂപയായി ഉയർന്നു.2011 ഏപ്രിൽ 5ന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീർഘകാലം ആർഎസ്എസ് 4 റബറിന്റെ ഏറ്റവും ഉയർന്ന വില. 2024 ഓഗസ്റ്റിൽ വില 247 രൂപയായിരുന്നു. ആ റെക്കോർഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബർ വില 269 രൂപയിൽ എത്തിയത്. ബാങ്കോക്ക് മാർക്കറ്റിൽ കഴിഞ്ഞ ദിവസം 300 രൂപ കടന്ന വില 7 രൂപ കുറഞ്ഞ് 292.74 രൂപയിലെത്തി.


Source link

Back to top button