test del 5 copy of del 3

വ്യാജ നമ്പർ പ്ലേറ്റുമായി ‘കലിപ്പനും കാന്താരിയും’; പിഴ വീണ് വലഞ്ഞ് ബൈക്കിന്റെ ഉടമ: സംഭവം ഇങ്ങനെ


കാക്കനാട് ∙ വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ച ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ പതിവായി സഞ്ചരിക്കുന്ന യുവതിയും യുവാവും മൂലം വെട്ടിലായതു കട്ടപ്പുറത്തിരിക്കുന്ന ബൈക്കിന്റെ ഉടമ. റോഡിൽ ഇറക്കാത്ത തന്റെ ബൈക്കിന്റെ പേരിൽ നിരന്തരം പിഴ ചുമത്തുന്ന വിവരം ഉടമ അറിയുന്നത് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചപ്പോൾ. സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കളമശേരിയിൽ വാഹനം പരിശോധിക്കുന്നതിനിടെ ഹെൽമറ്റ് വയ്ക്കാതെ യുവാവും യുവതിയും സഞ്ചരിക്കുന്ന ബൈക്ക് ശ്രദ്ധയിൽപ്പെട്ടു. കൈ കാണിച്ചെങ്കിലും നിർത്തിയില്ല. 


Source link

Back to top button