CINEMA

ഇനി റിലീസ് മാറില്ല, രാം ചരണിന്റെ പെദ്ധി ജൂൺ 4ന്


തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം പെദ്ധി’ ജൂൺ 4 ന് ആഗോള റിലീസായി എത്തും. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക. ജൂനിയർ എൻടി ആറിന്റെ ദേവരക്കുശേഷം ജാൻവി കപൂർ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ആണ് പെദ്ധി. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് മറ്റ് താരങ്ങൾ. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് എ.ആർ. റഹ്മാൻ ആണ് സംഗീതം, ഛായാഗ്രഹണം – രത്നവേലു, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, പി.ആർ. ഒ – ശബരി


Source link

Back to top button