NEWS

കറാച്ചി സ്ഫോടനത്തിനു മറുപടി; അഫ്ഗാൻ അതിർത്തി കടന്ന് പാക്കിസ്ഥാന്റെ ആക്രമണം: 29 പേർ കൊല്ലപ്പെട്ടു


ഇസ്‌ലാമാബാദ്∙ ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ സൈനിക നടപടി. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. തുടർന്ന് ഭീകരരുടെ ഒളിയിടങ്ങളിലും സുരക്ഷിത താവളങ്ങളിലും ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു. പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനിൽ അഫ്ഗാനിസ്ഥാൻ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈന്യത്തിന്റെ നീക്കമെന്ന് പാക്ക് മന്ത്രി അത്താവുല്ല തരാർ പറഞ്ഞു. അതേസമയം, പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ആക്രമണം ഭീരുത്വം നിറഞ്ഞ പ്രകോപനമാണെന്നും സബീഹുല്ല കൂട്ടിച്ചേർത്തു.


Source link

Back to top button