NEWS

എണ്ണശുദ്ധീകരണശാലകളെല്ലാം പുകയുന്ന ദൃശ്യങ്ങൾ പുറത്ത്; എസ് 400 സുരക്ഷാ കോട്ട തകർത്ത് റഷ്യയെ വിറപ്പിച്ച് യുക്രെയ്ൻ ഡ്രോണുകൾ; ആ തന്ത്രം ഇങ്ങനെ


റഷ്യ,യുക്രെയ്ൻ യുദ്ധം നാലാം വർഷം പിന്നിടുമ്പോൾ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യയെയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി യുക്രെയ്ന്റെ ഡ്രോൺ ആക്രമണങ്ങൾ. റഷ്യയുടെ ആഭ്യന്തര ഇന്ധന വിതരണത്തെപ്പോലും ബാധിക്കുന്ന തരത്തിൽ അതിർത്തിയിൽ നിന്നും ആയിരത്തിലധികം കിലോമീറ്റർ അകലെയുള്ള മോസ്കോയിലെയും ക്രാസ്നോദറിലെയും യാരോസ്ലാവിലെയും വമ്പൻ എണ്ണശുദ്ധീകരണ ശാലകളാണ് യുക്രെയ്ൻ ഡ്രോണുകൾ തകർത്തെറിഞ്ഞത്. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളായ എസ്-400 (S-400), പാൻസിർ (Pantsir) എന്നിവയുണ്ടായിട്ടും യുക്രെയ്ന്റെ ഈ ചെറിയ ഡ്രോണുകളെ തടയാൻ റഷ്യയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന കൗതുകകരമായ പ്രതിരോധ സമസ്യയ്ക്കുള്ള ഉത്തരമാണ് ഇപ്പോൾ രാജ്യാന്തര തലത്തിൽ ചർച്ചയാകുന്നത്.സാങ്കേതികമായി നോക്കിയാൽ റഷ്യയുടെ വിഖ്യാതമായ എസ്-300, എസ്-400, എസ്-500 സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് അതിവേഗത്തിൽ ഉയർന്നുപറക്കുന്ന യുദ്ധവിമാനങ്ങളെയും ബാലിസ്റ്റിക്-ക്രൂസ് മിസൈലുകളെയും ലക്ഷ്യമിടാനാണ്. എന്നാൽ യുക്രെയ്ന്റെ ചെറു ഡ്രോണുകൾ മരങ്ങൾക്കും കെട്ടിടങ്ങൾക്കും തൊട്ടുമുകളിലൂടെ വെറും 50 മീറ്റർ മാത്രം ഉയരത്തിൽ, മണിക്കൂറിൽ 150-200 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കുന്നത്. 


Source link

Back to top button