test del 5 copy of del 3
‘സതീശനൊപ്പം യുഡിഎഫ് പ്രവർത്തകരുണ്ടാകും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല

തൃശൂർ ∙ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷമുള്ള മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല. ഗുരുവായൂരെത്തി നിർമാല്യം തൊഴുത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്. പാർലമെന്ററി പാർട്ടി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഗുരുവായൂരിൽ ഇന്നലെ രാത്രി എത്തിയ ശേഷവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ നിന്ന് അദ്ദേഹം അയയുമോ എന്നാണ് ആകാംക്ഷ. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി. തന്റെ വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിർദേശിക്കാനും രമേശ് ചെന്നിത്തല നീക്കം നടത്തുന്നുണ്ട്.
Source link


