BUSINESS

ട്രംപിനെ മയക്കിയ മാമ്പഴക്കഥ; നികുതിക്ക് മാധുര്യം ഏറെ, അമേരിക്കന്‍ വിപണി കീഴടക്കി ഇന്ത്യന്‍ മാമ്പഴങ്ങള്‍


Donald Trump Mango Tariff Cut: അമേരിക്കയുടെ മനം കവര്‍ന്ന് ഇന്ത്യന്‍ മാമ്പഴം . യുഎസ് വിപണിയിലെ ഏറ്റവും ഡിമാന്‍ഡുള്ള ഭക്ഷ്യവസ്തുമായി ഇന്ത്യന്‍ മാമ്പഴം മാറുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നികുതിയിളവുകളാണ് ഇന്ത്യ മാമ്പഴത്തിന്റെ മാധുര്യം വര്‍ധിപ്പിച്ചത്. അമേരിക്കയുടെ ഈ മാമ്പഴപ്രിയം ഇന്ത്യയുടെ കാര്‍ഷിക- സാമ്പത്തിക മേഖലയ്ക്ക് വന്‍ കുതിപ്പായി മാറുകയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള മാമ്പഴ കയറ്റുമതി റെക്കോര്‍ഡിലാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ- യു. എസ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പോലും ഇന്ത്യന്‍ മാമ്പഴങ്ങളുടെ കയറ്റുമതി പ്രധാന ചര്‍ച്ചാവിഷയമായിരുന്നു.കയറ്റുമതി റെക്കോര്‍ഡില്‍ യുഎസിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഇന്ത്യന്‍ മാമ്പഴപ്പെരുമ കൊഴുക്കുകയാണ്. യുഎസ് വിപണിയിലെ വന്‍ ഡിമാന്‍ഡ് മൂലം ഈ സീസണില്‍ ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30% വരെ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മുന്‍വര്‍ഷത്തെ 2,188 മെട്രിക് ടണ്‍ എന്ന റെക്കോര്‍ഡ് ഇതോടകം തകര്‍ക്കപ്പെട്ടു കഴിഞ്ഞു.ട്രംപിന്റെ നികുതി ആശിര്‍വാദം വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും, വിലക്കയറ്റവും നിയന്ത്രിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നികുതിയിളവുകളാണ് ഇന്ത്യന്‍ മാമ്പഴത്തിന് നേട്ടമായത്. ഭക്ഷ്യവസ്തുക്കളുടെ താരിഫ് വെട്ടിക്കുറച്ചത് അല്‍ഫോന്‍സോ, കേസരി, ഹിമായത് തുടങ്ങിയ പ്രീമിയം ഇന്ത്യന്‍ മാമ്പഴങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. നികുതി കുറഞ്ഞതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ മാമ്പഴങ്ങളുടെ മത്സരക്ഷമത വര്‍ധിച്ചു.റീട്ടെയ്ല്‍ മാജിക്ക് അമേരിക്കയിലെ വന്‍കിട റീട്ടെയ്ല്‍ ഭീമനായ ‘കോസ്റ്റ്‌കോ’ (Costco) ആദ്യമായി ഇന്ത്യന്‍ മാമ്പഴങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയത് വലിയ നേട്ടമായി. പട്ടേല്‍ ബ്രദേഴ്‌സ് പോലുള്ള അമേരിക്കയിലെ പരമ്പരാഗത ഇന്ത്യന്‍ ഗ്രോസറി സ്റ്റോറുകള്‍ക്ക് പുറമെ പ്രമുഖ യുഎസ് സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും വലിയ രീതിയില്‍ വിപണി വിപുലീകരിക്കാന്‍ സാധിച്ചു.ഇതിനൊപ്പം പുതിയ പാക്കേജിംഗ് രീതികളും, പ്രാദേശിക വിപണന സാധ്യതകളുടെ ഉപയോഗവും കാര്യങ്ങള്‍ എളുപ്പമാക്കി. വിദേശ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 4 മാമ്പഴങ്ങള്‍ അടങ്ങിയ ചെറിയ പായ്ക്കുകള്‍ അവതരിപ്പിച്ചത് വലിയ ഹിറ്റായെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മാമ്പഴങ്ങള്‍ നേരിട്ട് ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാന്‍ വ്യാപാരികള്‍ തയ്യാറായതും വില്‍പ്പന കൂടാന്‍ കാരണമായി.കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് ഗുജറാത്ത് കേസരി, മഹാരാഷ്ട്ര അല്‍ഫോന്‍സോ, ആന്ധ്ര- കേരള മേഖലകളില്‍ നിന്നുള്ള ബംഗനപ്പള്ളി, റസാലു, ഹിമായത്, ഉത്തരേന്ത്യന്‍ ഇനങ്ങള്‍ പോലുള്ള ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന മാമ്പഴങ്ങള്‍ക്ക് വലിയ വിപണിയായി മാറുകയാണ് യുഎസ്. ഇത് രാജ്യത്തെ മാമ്പഴ കര്‍ഷകര്‍ക്കും വലിയ ഉത്തേജനമാണ്. കയറ്റുമതിക്കാര്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും.യുഎസിലെ മാമ്പഴ വിപണി 1 ബില്യണ്‍ ഡോളര്‍ കടന്ന് വളരുമ്പോള്‍, ഇന്ത്യന്‍ മാമ്പഴങ്ങളുടെ വിഹിതം വര്‍ധിക്കുന്നത് വിദേശനാണയ ശേഖരവും ശക്തമാക്കും.


Source link

Back to top button