test del 5 copy of del 3
സരയു മാഡത്തെ പ്രശ്നക്കാരി ആക്കി ചിത്രീകരിക്കാൻ ഉണ്ണി സർ ശ്രമിച്ചു: ‘അമ്മ’യിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കത്ത് പുറത്ത്

താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാനത്ത് നടക്കുന്നത് ക്രൂരമായ തൊഴിൽ പീഡനമെന്ന് സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഓഫിസ് മാനേജരായിരുന്ന അതുല്യയുടെ പരാതിക്ക് പിന്നാലെ, സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് പ്രസിഡന്റിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും നൽകിയ പരാതിയുടെ പകർപ്പ് മനോരമ ഓൺലൈനിനു ലഭിച്ചു. ട്രഷറർ ഉണ്ണി ശിവപാൽ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ സ്റ്റാഫുകളെ ‘അടിമകളെപ്പോലെ’ ആണ് കാണുന്നതെന്ന് മുഹമ്മദ് കത്തിൽ ആരോപിക്കുന്നു. തന്നേയും മാനേജർ അതുല്യയെയും ചേർത്ത് മോശമായ രീതിയിലുള്ള സംസാരം ട്രഷററുടെ ഭാഗത്തുനിന്നും ഉണ്ടായതായി മുഹമ്മദ് ആരോപിക്കുന്നു. മാനേജറെ അപകീർത്തിപ്പെടുത്താൻ തന്റെ പേര് ഉപയോഗിക്കരുതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. പ്രസിഡന്റിന് നൽകിയ പരാതി പിൻവലിക്കാൻ കുക്കു പരമേശ്വരൻ നിർബന്ധിച്ചതായും, ഇതിനായി മാനേജർക്കെതിരെ സംസാരിക്കാൻ ആവശ്യപ്പെട്ട് തനിക്ക് സ്ഥിരം ജോലി വാഗ്ദാനം ചെയ്തതായും മുഹമ്മദ് വെളിപ്പെടുത്തി. മുഹമ്മദിന്റെ കത്തിന്റെ പൂർണരൂപം: നവംബർ 2025 മുതൽ ഏജന്‍സി വഴി സെക്യൂരിറ്റി ഗാർഡ് ആയി ഇവിടെ അമ്മ അസോസിയേഷനിൽ ജോലിചെയ്തുവരുന്ന ആളാണ് മുഹമ്മദ് എന്ന ഞാൻ. ഞാൻ വന്ന ദിവസം മുതൽ ഇന്നുവരെ ഇവിടുത്തെ ചില പ്രധാനപ്പെട്ട എക്സ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ ചില ബുദ്ധിമുട്ടുകൾ നേരിട്ട് പറഞ്ഞപ്പോൾ ഏജൻസി വഴി വന്ന ആളായതിനാൽ എനിക്ക് ഇവിടെ പരാതി പറയാൻ യാതൊരു അവകാശവുമില്ല എന്ന് ഇവിടുത്തെ ജനറൽ സെക്രട്ടറി ആയ കുക്കു പരമേശ്വരൻ മാഡം പലതവണ എന്നോട് താക്കീത് ചെയുകയാണുണ്ടായത്.
Source link


