NEWS

വാക്കുതർക്കം, ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്; വിവാഹം കഴിഞ്ഞത് 7 മാസം മുൻപ്


ബുലന്ദ്‌ഷഹർ∙ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. 25കാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. ഹാജിപൂർ ഗ്രാമത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് മോനുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഏഴുമാസം മുൻപാണ് ഗീതയും മോനുവും വിവാഹിതരായത്. വാക്കുതര്‍ക്കത്തിനിടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭർത്താവ് മോനുവിനെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.


Source link

Back to top button