NEWS

ഓപ്പറേഷൻ തൂഫാൻ: എറണാകുളത്ത് 85 പേർ അറസ്റ്റിൽ


കൊച്ചി∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ എറണാകുളം റൂറൽ ജില്ലയിൽ ആകെ 80 കേസുകൾ റജിസ്റ്റർ ചെയ്തു. 85 പേരാണ് അറസ്റ്റിലായത്. ഇതിൽ അഞ്ചു പേരെ റിമാൻഡ് ചെയ്തു. 2.45 ഗ്രാം എംഡിഎംഎ, 115.13 ഗ്രാം കഞ്ചാവ്, 20 കഞ്ചാവ് ബീഡി, 5.02 ഗ്രാം ഹെറോയിൻ, 5.34 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു.ലഹരി മരുന്ന് ചെറിയ അളവിൽ കൈവശം വച്ചതിന് 40 കേസുകളിലായി 40 പേരെ അറസ്റ്റ് ചെയ്തു. എൻഡിപിഎസ് ആക്ട് പ്രകാരം 21 കേസുകളിലായി 22 പേരാണ് അറസ്റ്റിലായത്. നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട്18 കേസുകളിലായി 18 പേരെയും അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വാഹനങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിലും പരിശോധന നടന്നു. വരും ദിവസങ്ങളിലും സ്പെഷ്യൽ ഡ്രൈവുകൾ തുടരും.


Source link

Back to top button