CINEMA

സൂര്യ-തൃഷ ചിത്രം ‘കറുപ്പിന്’ തിരിച്ചടി: ആദ്യ ഷോ റദ്ദാക്കി,മുഖ്യമന്ത്രി വിജയ് അനുമതി നൽകിയിട്ടും ‘രക്ഷയില്ല’


ചെന്നൈ: ഇന്ന് റിലീസ് ചെയ്യാനിരുന്ന സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് റദ്ദാക്കിയ വിവരം ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു എക്സിലൂടെ അറിയിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് റിലീസ് വൈകിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി വിജയ്‌യുടെ പ്രത്യേക അനുമതിയോടെയാണ് ചിത്രം ആദ്യ പ്രദർശനത്തിനൊരുങ്ങിയത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിജയ് ചിത്രത്തിന്റെ പ്രദർശനത്തിന്റെ സമയക്രമത്തിൽ പ്രത്യേകാനുമതി നൽകിയത് ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിജയ്‌യുടെ ഫോട്ടോ പങ്കിട്ടാണ് പ്രത്യേക ഷോയ്ക്ക് അനുമതി ലഭിച്ച വിവരം ഡ്രീം വാരിയർ പിക്ചേഴ്സ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ഷോകൾക്ക് പ്രത്യേക അനുമതി നൽകിയ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരുന്നത്. പ്രദർശനം ആരംഭിക്കുന്ന ആദ്യ രണ്ട് ദിവസങ്ങളിൽ ചിത്രത്തിന് ഒരു ദിവസം അഞ്ച് പ്രദർശനങ്ങൾ വീതം അനുവദിച്ചതായും നിർമാതാക്കൾ അറിയിച്ചിരുന്നു.


Source link

Check Also
Close
Back to top button