test del 5 copy of del 3
ആദ്യം വിദേശ വായ്പ ലഭിക്കുന്നതിലെ കാലതാമസം, ഇപ്പോൾ ഭരണമാറ്റം: കൊച്ചി മെട്രോ ലൈൻ ഉടൻ പൂർത്തിയാകില്ല

കൊച്ചി ∙ കലൂർ സ്റ്റേഡിയം– കാക്കനാട് ഇൻഫോപാർക്ക് മെട്രോ ലൈൻ നിർമാണം പൂർത്തിയാവാൻ ഇനിയും കാത്തിരിക്കണം. അടുത്തമാസം ആദ്യ 5 സ്റ്റേഷനുകൾ പൂർത്തിയാക്കി പടമുകൾ വരെ മെട്രോ ഓടിക്കാനായിരുന്നു തീരുമാനം. ഡിസംബറോടെ ബാക്കി ഭാഗം കൂടി പൂർത്തിയാക്കാമെന്നും തീരുമാനിച്ചു. എന്നാൽ രണ്ടും ഇപ്പോൾ നടക്കില്ലെന്നാണു വിവരം. അടുത്തവർഷം ഏപ്രിലോടെ രണ്ടാംഘട്ട മെട്രോ പൂർത്തിയാക്കുമെന്നാണു പ്രതീക്ഷ. പക്ഷേ, സാധ്യത കുറവാണ്.അതേസമയം സിവിൽ വർക്കുകളിൽ കാര്യമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. സിവിൽ വർക്കുകൾ മെട്രോ ജോലികളുടെ പകുതി മാത്രമേ ആകുന്നുള്ളു. ആകെ നിർമിക്കേണ്ട 2028 പൈലുകളിൽ 1733 ഇതിനകം പൂർത്തിയായി. പാലാരിവട്ടം– സ്റ്റേഡിയം ഭാഗത്താണ് ഇനി പൈലിങ് ശേഷിക്കുന്നത്. ട്രാക്കിനായി 1659 പൈലുകളാണു വേണ്ടത്. ഇതിൽ 1364 പൂർത്തിയായി. സ്റ്റേഷനുകൾക്കു വേണ്ട എല്ലാ പൈലുകളും പൂർത്തിയായി. 470 പൈൽ ക്യാപുകളിൽ 355 പൂർത്തിയായി. 470 തൂണുകൾ വേണ്ടതിൽ 280 പൂർത്തിയായി. 144 പിയർ ക്യാപുകളും നിർമിച്ചു. 172 ഗർഡറുകൾ സ്ഥാപിച്ചതോടെ 3 കിലോമീറ്റർ ദൂരത്തിൽ പാലം പൂർത്തിയായി.
Source link


