വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ പിന്നോട്ടില്ല, ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം വിവാദമായെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി,ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂലായ് ഒന്നിന് ബില്ല് നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. മദ്യത്തിന്റെ നികുതി ഇഉളവ് സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ ഉൾപ്പെടുത്തരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനും ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടുകൾ തള്ളിയാണ് മുഖ്യമന്ത്രിയുടെ നടപടി.
അതേസമയം ബിൽ പാസായാലും വില്പനയ്ക്ക് അനുമതി നൽകില്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഘടകകക്ഷികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മദ്യനയത്തിൽ വിമർശനവുമായി ക്രിസ്ത്യൻ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.
Source link
NEWS


