NATIIONAL
‘ഓഹോ, സഞ്ജുവിന് ഇതും വശമുണ്ടോ?’; ‘ആർട്ടിസ്റ്റ് സാംസണെ’ വെളിപ്പെടുത്തി ചാരു, ലേലം ഉടനെന്ന് മറുപടി

ചെന്നൈ ∙ ക്രിക്കറ്റ് മൈതാനത്ത് സിക്സറുകൾ കൊണ്ട് വിസ്മയം തീർക്കുന്ന സഞ്ജു സാംസൺ തന്റെ കലാപരമായ കഴിവ് കൂടി പുറത്തുകാട്ടിയിരിക്കുകയാണ്. ബാറ്റിങ് ക്രീസിലെ അതേ വൈഭവത്തോടെ ക്യാൻവാസിൽ നിറങ്ങൾ ചാലിച്ച സഞ്ജുവിന്റെ ചിത്രരചനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. പ്രിയതാരത്തിന്റെ ‘കലാസൃഷ്ടി’ സഞ്ജുവിന്റെ ഭാര്യ ചാരുലതയാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിക്കുന്ന സഞ്ജു സാംസൺ, സീസണിൽ മികച്ച ഫോമിലാണ്. ഇതുവരെ രണ്ടു സെഞ്ചറിയും ഒരു അർധസെഞ്ചറിയും നേടിയ താരം, റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്. തുടക്കത്തിൽ തുടർപരാജയങ്ങൾ ഏറ്റുവാങ്ങിയ ചെന്നൈ തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിൽ ആറാം സ്ഥാനത്തുള്ള സിഎസ്കെ, ഇനിയുള്ള മത്സരങ്ങൾ കൂടി വിജയിച്ചാൽ പ്ലേഓഫിലെത്താൻ സാധ്യതയുണ്ട്. 15ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
Source link


