test del 5 copy of del 3

ചില നേതാക്കളോട് അപ്രതീക്ഷിതമായി രാഹുലിന്റെ ആ ചോദ്യം, മറ്റുള്ളവരോട് പരിഹാര മാർഗം; മുഖ്യമന്ത്രി ആരാകണമെന്ന് ചോദിച്ചില്ല


ന്യൂഡൽഹി ∙ ‘മുഖ്യമന്ത്രി പ്രതിസന്ധി’യിൽനിന്നു പുറത്തുകടക്കാൻ, ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച മുതിർന്ന നേതാക്കളോടു രാഹുൽ ഗാന്ധി ചോദിച്ചതു പേരല്ല, പകരം, കേരളത്തിലെ സാഹചര്യവും അതിൽനിന്നു പുറത്തുകടക്കാൻ ഓരോരുത്തരുടെയും നിർദേശവുമാണ്. കേരളത്തിൽ ഉയർന്ന പ്രതിഷേധവും പ്രകടനങ്ങൾക്കും പിന്നിലുള്ള വസ്തുതകളും ചോദിച്ചു. അവ മാധ്യമസൃഷ്ടിയാണോ അതോ മറ്റാരുടെയെങ്കിലും സൃഷ്ടിയാണോ എന്ന ചോദ്യവും രാഹുലിൽനിന്ന് ചിലരോടുണ്ടായി.സംസാരിച്ചിറങ്ങിയ മിക്കവാറും നേതാക്കൾക്ക് ഒരു കാര്യത്തിൽ വ്യക്തതയുണ്ട് – കേരളത്തിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അസംതൃപ്തനാണ്. കേരളത്തിൽ ജനം നൽകിയ വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുംവിധം സ്ഥിതി വഷളായെന്ന കാര്യവും ഇന്നലെ കൂടിക്കാഴ്ചയ്ക്കെത്തിയ പല നേതാക്കളും പറഞ്ഞു. ഹൈക്കമാൻഡ് ഇപ്പോൾ വന്നുപെട്ടിരിക്കുന്ന വിഷമസന്ധിയിൽനിന്നു പുറത്തുകടക്കാനുള്ള പരിഹാര മാർഗമാണു രാഹുൽ മുതിർന്ന നേതാക്കളോട് അഭിപ്രായമായി ചോദിച്ചതെന്നു നേതാക്കൾ വിശ്വസിക്കുന്നു. എന്നാൽ, ഹൈക്കമാൻഡ് പേരു പ്രഖ്യാപിക്കുമ്പോൾ ഉയരാവുന്ന അപസ്വരം ഒഴിവാക്കാൻ വിശാല ചർച്ച നടത്തിയെന്ന പ്രതീതിക്കാണു രാഹുലിന്റെ ശ്രമമെന്നു കരുതുന്നവരും കൂട്ടത്തിലുണ്ട്.ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയെ കാണാൻ പോകുന്നതിന്റെ തൊട്ടു മുൻപും നേതാക്കളുടെ ഫോണിലേക്കു കോൾ വരുന്നുണ്ട്. ഇതിന്റെ ഉദ്ദേശ്യം എന്താണെന്നു കെപിസിസിയുടെ മുൻ പ്രസിഡന്റുമാരിൽ ഒരാൾ കൂടിക്കാഴ്ചയിൽ രാഹുലിനോടു പറഞ്ഞു.


Source link

Back to top button