CINEMA
ആലിയ കൂടി വരും , യൂത്തിന്റെ പ്രേംപാറ്റ ഫസ്റ്റ് ലുക്ക്

അടിമുടി യൂത്ത് വൈബിൽ പ്രേംപാറ്റ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. വെയിറ്റിംഗ് ഫോർ ആലിയ എന്ന കൗതുകം ഉണർത്തുന്ന കുറിപ്പോടെ പുറത്തിറങ്ങിയ പോസ്റ്ററിൽ നായികയുടെ മുഖമില്ല.
എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ് പ്രേംപാറ്റ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യർ ചിത്രം ആയിഷ, സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ആമിർ.
സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ മാരും താരനിരയിലുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ജുനൈസ്, സാബ് ് ബോയ്, നയന എത്സ, ടിസ് തോമസ് , ഇന്നസെന്റ്, അശ്വിൻ വിജയൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ്റ്റുഡിയോ ഒൗട്ട് സൈഡേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ലിജീഷ് കുമാർ തിരക്കഥ ഒരുക്കുന്നു. രണദിവൈ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. അജിത് മേനോൻ സംഗീതം ഒരുക്കുന്നു. വിതരണം സെൻട്രൽ പിക്ചേഴ്സ്.
Source link


