test del 5 copy of del 3

സെൻട്രലിലെ തിരക്ക്‌ സുരക്ഷാഭീഷണി; വഞ്ചിനാടിന് പേട്ടയിൽ സ്റ്റോപ്പ്‌ പരിഗണിക്കണം: ഫ്രണ്ട്‌സ് ഓൺ റെയിൽസ്


തിരുവനന്തപുരം ∙ വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്ഥിരമായി സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ട്രെയിനിന് ഇവിടെ സ്റ്റോപ്പ് വേണമെന്നുള്ളത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ അപകടത്തിന് പിന്നാലെ വഞ്ചിനാടിന് മൂന്ന് ദിവസം പേട്ടയിൽ സ്റ്റോപ്പ്‌ അനുവദിച്ചത് ഏറെ സന്തോഷത്തോടെയാണ് യാത്രക്കാർ വരവേറ്റത്. ഇത് തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കാനും കാരണമായി. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ അപകടത്തിന് കാരണമായത് അനിയന്ത്രിതമായ തിരക്കാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നു ദിവസത്തെ അറ്റകുറ്റപണികൾ പൂർത്തിയായപ്പോഴും മറ്റു സാങ്കേതിക തടസ്സങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അപകടം ആവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ ട്രെയിനിന് പേട്ടയിൽ സ്റ്റോപ്പ് ആവശ്യമാണെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു.വഞ്ചിനാടിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ്‌ വേണെമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. തിരുവനന്തപുരത്തെ പ്രധാന ആശുപത്രികൾ, ഓഫീസുകൾ, നിരവധി കച്ചവട സ്ഥാപനങ്ങൾ പേട്ട സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഏതൊരു കോണിലേയ്‌ക്കും ഗതാഗത സൗകര്യമുണ്ടെന്നതും പേട്ടയുടെ പ്രത്യേകതയാണ്. അതുകൊണ്ട് സെൻട്രൽ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക്‌ പങ്കിടാൻ പേട്ട സ്റ്റേഷന് സാധിക്കും. നല്ലൊരു ശതമാനം യാത്രക്കാർ പേട്ടയിൽ ഇറങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിനും ഓഫീസിലേയ്ക്കുള്ള ഓട്ടം സമ്മാനിക്കുന്ന മാനസിക സമ്മർദ്ദത്തിനും അയവ് വരും.റെയിൽവേയിൽ നിരവധി പുരോഗമനപരമായ മാറ്റങ്ങളും വികസനക്കുതിപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും യാത്രക്കാരുടെ സൗകര്യങ്ങൾക്ക്‌ പ്രാധാന്യം നൽകുന്നില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു.


Source link

Back to top button