test del 5 copy of del 3

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ തിരക്കിട്ട ചർച്ചകൾ; കെ.കെ. രാഗേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പ്രതിഷേധ കമന്റുകൾ – പ്രധാന വാർത്തകൾ


മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഡൽഹിയിൽ നടക്കുന്ന തിരക്കിട്ട ചർച്ചകൾ സംബന്ധിച്ച വാർത്ത പ്രധാന തലക്കെട്ടുകളിൽ ഇടംപിടിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന കെഎസ്ഇബിയുടെ അറിയിപ്പും പ്രധാന വാർത്തകളിൽ ഇടംനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ സമൂഹമാധ്യമങ്ങളിലെ വ്യാജ ഐഡികളിൽനിന്ന് നേതാക്കൻമാരെ അപകീർത്തിപ്പെടുത്തരുതെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ പ്രതിഷേധം. വ്യാജ ഐഡികളല്ലെന്നും യഥാർഥ ഐഡികളാണെന്നും അറിയിച്ചാണ് നിരവധിപ്പേർ കമന്റ് ചെയ്തിരിക്കുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണു പലരും പ്രതികരിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്തേക്കും. അന്നു മർദനമേറ്റവരിൽ ഒരാൾ ഇപ്പോഴത്തെ ആലപ്പുഴ എംഎല്‍എ എ.ഡി.തോമസാണ്. മര്‍ദനത്തില്‍ വീഴ്ചയില്ലെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ഉടന്‍ പരാതി നൽകും.


Source link

Back to top button