test del 5 copy of del 3
‘ടിസിഎസിൽ പ്രായം കുറഞ്ഞ പെൺകുട്ടികളെ പീഡിപ്പിച്ചു’: ഗുരുതര കണ്ടെത്തലുമായി വനിതാ കമ്മിഷൻ

മുംബൈ ∙ നാസിക് ടിസിഎസിലെ പീഡന, മതപരിവർത്തന കേസുകളിൽ അറസ്റ്റിലായ 8 പേർക്കായിരുന്നു ഓഫിസിന്റെ പൂർണ നിയന്ത്രണമെന്നും, പ്രായം കുറഞ്ഞവരും ഭീഷണിപ്പെടുത്തിയാൽ പെട്ടെന്നു വഴങ്ങുന്നവരുമായ പെൺകുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചെന്നും ദേശീയ വനിതാ കമ്മിഷൻ അന്വേഷണ റിപ്പോർട്ട്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് നിയമം സ്ഥാപനം പാലിച്ചില്ലെന്നും ആഭ്യന്തര പരാതി പരിഹാര സമിതി നിർജീവമായിരുന്നെന്നും കമ്മിഷൻ കണ്ടെത്തി. ഗുരുതര ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു സമർപ്പിച്ചു. അതിനിടെ, അറസ്റ്റിലായ ടെലികോളർ ജീവനക്കാരി നിദ ഖാനെ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗർഭിണിയായ നിദയെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണു നാസിക് റോഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും നിർബന്ധിച്ചെന്ന് ആരോപിച്ച് ജീവനക്കാരി നൽകിയ പരാതിയിൽ ഒളിവിലായിരുന്ന നിദ കഴിഞ്ഞ വ്യാഴാഴ്ചയാണു പിടിയിലായത്.
Source link


