test del 5 copy of del 3

മതിലുകളിലും കടമുറികളുടെ ഷട്ടറുകളിലും അജ്ഞാതരുടെ എഴുത്തുകൾ; ആശങ്കയിൽ തൃശൂർ ചേർപ്പ് നിവാസികൾ


ചേർപ്പ് ∙ തൃശൂർ ജില്ലയിലെ ചേർപ്പിൽ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലെ മതിലുകളിലും കടമുറികളുടെ ഷട്ടറുകളിലും സ്‌പ്രേ ഉപയോഗിച്ച് വിവിധ രീതിയിലുള്ള എഴുത്തുകൾ, ചിഹ്നങ്ങൾ എന്നിവ വരച്ചിടുന്നത് വ്യാപകമാകുന്നു. പലയിടങ്ങളിലായി ദിനംപ്രതി ഒട്ടേറെ സ്ഥലങ്ങളിൽ വിവിധ നിറങ്ങൾ കൊണ്ട് എഴുത്തുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ആശങ്കയിലായ നാട്ടുകാരിൽ പലരും ഇത് പൊലീസിനെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികതയും ദുരൂഹതയുമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത്രയധികം ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തിയിട്ടും ആരാണ് ഇതിനു പിന്നിലെന്നു കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.


Source link

Back to top button