SPORTS

വൈഭവ് കാത്തിരിക്കണം, അയർലൻഡിനെതിരെ അരങ്ങേറ്റമില്ല; ഓപ്പണിങ്ങിൽ അഭിഷേക്– സഞ്ജു തന്നെ; ‘ടീം ശ്രേയസ്സ്’ ഇങ്ങനെ


ബെൽഫാസ്റ്റ് ∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ട്വന്റി20 ടീമിന്റെ സ്ഥിരം നായകനായി അരങ്ങേറുന്ന ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ടോസ് നേടി അയർലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ടീമിൽ ഇടംപിടിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്ല. നിർഭാഗ്യവശാൽ വൈഭവ് കളിക്കുന്നില്ല എന്നും സമയം വരുമ്പോൾ അവന് അവസരം ലഭിക്കുമെന്നും ശ്രേയസ്സ് അയ്യർ പറഞ്ഞു.മറുവശത്ത് പുതിയ ക്യാപ്റ്റൻ ലോർകൻ ടക്കറിന്റെ നേതൃത്വത്തിലാണ് അയർലൻഡ് ഇങ്ങുന്നത്. ഇന്ത്യൻ വംശജനായ ഇടംകൈ പേസർ ജയ് മൂംദ്ര ഇന്ന് അയർലൻഡ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.


Source link

Back to top button