CINEMA
തമിഴ്നാട്ടിൽ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് പ്രശംസകളുമായി നടൻ വിശാൽ

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട സി ജോസഫ് വിജയ്ക്ക് പ്രശംസയുമായി നടൻ വിശാൽ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിശാൽ തന്റെ അഭിനന്ദനങ്ങളറിയിച്ചത്. കോളേജ് കാലം മുതൽതന്നെ വിജയുമായി അടുത്ത ബന്ധം പിന്തുടരുന്ന സുഹൃത്താണ് വിശാൽ. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാന്റുകൾ എന്നിവയുടെ 500 മീറ്ററിനുള്ളിലെ 717 മദ്യശാലകൾ അടച്ചുപൂട്ടുമെന്നാണ് വിജയ് ഉത്തരവിട്ടത്. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചത്.
Source link


